അഗ്നിപഥ്: സൈനിക മേധാവിമാർ നാളെ പ്രധാനമന്ത്രിയെ കാണും, നിർണായക ചർച്ച

Webdunia
തിങ്കള്‍, 20 ജൂണ്‍ 2022 (20:54 IST)
അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ തുടരുന്നതിനിടെ മൂന്ന് സേനകളുടെയും മേധാവിമാർ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. അഗ്നിപഥ് പദ്ധതി സംബന്ധിച്ച നിർദേശങ്ങൾ, ആശങ്കകൾ,മാറ്റങ്ങൾ എല്ലാം കൂടികാഴ്ചയിൽ വിഷയമാകുമെന്നാണ് സൂചന.
 
അഗ്നിപഥ് പദ്ധതിയിൽ നിന്നും പിറകോട്ടില്ലെന്ന് നേരത്തെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇക്കൊല്ലം 46,000 പേർക്കും തുടർന്നുള്ള 4-5 വർഷം 50,000-60,000 പേർക്കുമായിരിക്കും നിയമനം. ഇത് പിന്നീട് ഒരു ലക്ഷമായി ഉയർത്തും.  

അനുബന്ധ വാര്‍ത്തകള്‍

Next Article