ഹോട്ടലുകള്‍ക്ക് മുന്നില്‍ കടയുടമയുടെ പേര് എഴുതണം, ഹലാല്‍ ഭക്ഷണം വേണ്ട; വിചിത്ര നടപടികളുമായി യോഗി ആദിത്യനാഥ്

രേണുക വേണു

വെള്ളി, 19 ജൂലൈ 2024 (11:42 IST)
ഉത്തര്‍പ്രദേശിലെ കന്‍വാര്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വിചിത്ര നടപടികളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കന്‍വാര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന വഴികളിലെ ഹോട്ടലുകളില്‍ കടയുടമയുടെ പേര് നിര്‍ബന്ധമായും എഴുതി ചേര്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. തീര്‍ത്ഥാടകര്‍ക്ക് മുസ്ലിങ്ങള്‍ നടത്തുന്ന ഹോട്ടലുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് വിചിത്ര നിര്‍ദേശം. 
 
ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന എല്ലാ കടകളുടെയും മുന്നില്‍ കടയുടമയുടെ പേര് എഴുതിയ ബോര്‍ഡ് വയ്ക്കണം. കന്‍വാര്‍ തീര്‍ത്ഥാടകരുടെ വിശ്വാസത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഹലാല്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. മുസാഫര്‍ നഗര്‍ പൊലീസും നേരത്തെ സമാന നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. 
 
അതേസമയം മതപരമായ ഭിന്നത സൃഷ്ടിക്കുകയെന്ന ഉദ്ദേശം തങ്ങള്‍ക്കില്ലെന്നും ഭക്തരുടെ വിശ്വാസത്തിനും ക്ഷേമത്തിനും മാത്രമായുള്ള നടപടികള്‍ ആണെന്നുമാണ് പൊലീസ് വിശദീകരണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍