അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയിൽ നിന്ന് മൗലാന മൗദൂദിയെ ഒഴിവാക്കി

വെള്ളി, 5 ഓഗസ്റ്റ് 2022 (18:32 IST)
ആക്ഷേപകരമായ ഉള്ളടക്കം ഉണ്ടെന്ന ആരോപണത്തെതുടർന്ന് അലിഗഢ് മുസ്ലീം സർവകലാശാലയുടെ ഇസ്ലാമിക വിഭാഗം സിലബസിൽ നിന്ന് അബ്ദുൾ അലാ അൽ മൗദൂദി,സയ്യിദ് ഖുതുബ് എന്നിവരുടെ ഗ്രന്ഥങ്ങൾ നീക്കി. ഇരുവരുടെയും പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിനെതിരെ ഇരുപതോളം പേർ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
 
തീവ്രമായ ഇസ്ലാമിക ചിന്ത പ്രേരിപ്പിക്കുന്നതാണ് മൗദൂദിയടക്കമുള്ളവരുടെ പുസ്തകങ്ങൾ എന്ന ആരോപണത്തെ തുടർന്നാണ് നടപടി.ഐച്ഛിക കോഴ്സുകളുടെ ഭാഗമായിരുന്നു ഇരുവരുടെയും ഗ്രന്ഥങ്ങളെന്നും അതിനാൽ അക്കാദമിക് കൗൺസിലിൽ ചർച്ചചെയ്യാതെ ഒഴിവാക്കാവുന്നതാണെന്നും സർവകലാശാല വക്താവ് ഉമർ പീർസാദ പറഞ്ഞു. അടുത്ത അധ്യയന സെഷം മുതൽ മറ്റ് മതങ്ങൾക്കൊപ്പം സനാതന ധർമവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്.
 
അവിഭക്ത ഇന്ത്യയിൽ ജനിച്ച അബ്ദുൽ അലാ അൽ മൗദൂദി ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനാണ്. ഈജിപ്ഷ്യൻ ഗ്രന്ഥകാരനും ഇസ്ലാമിക പണ്ഡിതനുമായിരുന്ന സയ്യിദ് ഖുതുബ് 1950-60കളിലെ മുസ്ലീം ബ്രദർഹുഡിൻ്റെ മുൻനിര അംഗമായിരുന്നു. ഖുതുബും മൗലികമായ കാഴ്ചപാടുകൾക്ക് പേരുകേട്ട ഇസ്ലാമിക പണ്ഡിതനായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍