ഇന്ത്യന്‍ ഭൂപടത്തില്‍ പിശക്; അല്‍ ജെസീറയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ഇന്ത്യന്‍ ഭൂപടം തെറ്റായി കാണിച്ചതിന് പ്രമുഖ അന്താരാഷ്ട്ര വാര്‍ത്താ ചാനലായ അല്‍-ജസീറ ടിവിയ്ക്ക് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കാരണം കാണിയ്ക്കല്‍ നോട്ടിസ് അയച്ചു.അള്‍ ജെസീറ കാണിച്ച ഭൂപടത്തില്‍ ജമ്മു കാഷ്മീരിന്റെ ചില ഭാഗങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കു പുറത്തായാണ് കാണിച്ചത്
സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിയ്ക്കല്‍ നോട്ടിസ്.
കഴിഞ്ഞ വര്‍ഷം ഒന്നിലധികം തവണ അല്‍ ജെസീറ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ ജമ്മു കാഷ്മീരിന്റെ ചില ഭാഗങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കു പുറത്തായാണ് കാണിച്ചിരുന്നത്.