കലാപത്തിലെ മുഖ്യപ്രതിയോടൊപ്പം യുപി മുഖ്യമന്ത്രി: ഫോട്ടോ വിവാദമാകുന്നു

Webdunia
ഞായര്‍, 3 ഓഗസ്റ്റ് 2014 (11:30 IST)
സഹരന്‍പുര്‍ കലാപത്തില്‍ മുഖ്യപ്രതിയായി പ്രതിചേര്‍ക്കപ്പെട്ടയാള്‍ക്കൊപ്പം യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ് നില്‍കുന്ന ചിത്രം വിവാദമായി.ഒരു ഹിന്ദി പത്രത്തിന്റെ വെബ്സൈറ്റാണ് വിവാദ ചിത്രം പുറത്ത് വിട്ടത്.

എന്നാല്‍ മുഖ്യമന്ത്രി ദിനം പ്രതി നിരവധി ആളുകളെ കാണുന്നുണ്ടെന്നും കുറ്റാരോപിതര്‍ മാത്രമല്ല ചിത്രത്തില്‍ ഉള്ളതെന്നും അതിനാല്‍ വിവാദം അനാവശ്യമാണെന്നും സര്‍ക്കാര്‍  വക്താവ് ഫോട്ടോയെപ്പറ്റി പ്രതികരിച്ചു.
എന്നാല്‍ സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ബിജെപി  ആരോപിച്ചു.

ജൂലൈ 26 ന് സഹരന്‍പൂരില്‍ പൊട്ടിപുറപ്പെട്ട കലാപത്തില്‍  മൂന്നുപേര്‍ കൊല്ലപ്പെടുകയും  30 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഇതുകൂടാതെ നിരവധി കടകളും വാഹനങ്ങളും അക്രമികള്‍ തീവെച്ച് നശിപ്പിച്ചിരുന്നു.