അടുത്തവര്‍ഷമാദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത ശക്തമായി ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി. നിലവിലെ മുഖ്യമന്ത്രിയായ അഖിലേഷ് യാദവിനൊപ്പം ഒരു വിഭാഗം നിലയുറപ്പിച്ചതോടെ പാര്‍ട്ടി തന്നെ രണ്ടു ചേരിയായി തിരിഞ്ഞിരിക്കുകയാണ്.
പാര്‍ട്ടിയുടെ അമരക്കാരനും പിതാവുമായ മുലായം സിങ് യാദവും നിലവിലെ മുഖ്യമന്തി കൂടിയായ അഖിലേഷും തമ്മിലുള്ള ഭിന്നത ശക്തമാണ്. ഇക്കാരണത്താല്‍, പാര്‍ട്ടി പിളരാനുള്ള സാധ്യത വളരെ കൂടുതലാണ്. അഖിലേഷിനു പകരം പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്. അഖിലേഷ് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.