ടെട്ര അഴിമതിക്കേസില്‍ എകെ ആന്റണിയെ സാക്ഷിയാക്കി

Webdunia
വ്യാഴം, 17 ജൂലൈ 2014 (14:23 IST)
മുന്‍ പ്രതിരോധമന്ത്രി എകെ ആന്റണിയെ ടെട്ര ട്രക്ക് അഴിമതിക്കേസില്‍ സിബിഐ സാക്ഷിയാക്കി. സിബിഐയുടെ കുറ്റപത്രത്തിലാണ് ആന്റണിയുടെ പേര് ചേര്‍ത്തിരിക്കുന്നത്. സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച  കുറ്റപത്രത്തില്‍ അദ്ദേഹത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിട്ടയേഡ് ലഫ്റ്റ്നന്റ് ജനറല്‍ തേജീന്ദര്‍ സിംഗ് മുഖ്യപ്രതിയായ ടെട്ര ട്രക്ക് ഇടപാടില്‍ മുന്‍ കരസേനാ മേധാവിയായ വികെ സിംഗാണ് തനിക്ക് കൈക്കൂലി വാഗ്ദാനം ലഭിച്ചതായി അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എകെ ആന്റണിയെ അറിയിച്ചത്.

ക്രിമിനല്‍ നടപടിച്ചട്ടം 161 അനുസരിച്ച് എകെ ആന്റണി നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് ആന്റണിയെ സിബിഐ സാക്ഷിയാക്കിയത്.