സ്വാശ്രയരംഗത്ത് നടക്കുന്നത് വന്‍ അഴിമതിയെന്ന് എ കെ ആന്റണി

തിങ്കള്‍, 23 ജനുവരി 2017 (13:02 IST)
സംസ്ഥാനത്ത് സ്വാശ്രയരംഗത്തും എയ്‌ഡഡ് മേഖലയിലും വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. എറണാകുളം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എ സി ജോസ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ കസേര കത്തിക്കുന്നത് കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു.
 
സ്വാശ്രയരംഗത്തും എയ്ഡഡ് മേഖലയിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നാണ് അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സ് തുടങ്ങേണ്ടത്. അഴിമതിയുടെ കൂത്തരങ്ങായി വിദ്യാഭ്യാസമേഖല മാറിയെന്നും അദ്ദേഹം പറഞ്ഞു. 
 
വിദ്യാഭ്യാസമേഖലയില്‍ ചില മാനേജ്‌മെന്റുകള്‍ നടത്തുന്നത് പിടിച്ചുപറിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
വിദ്യാഭ്യാസ മേഖലയിലെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് കാരണം വിദ്യാര്‍ത്ഥി രാഷ്‌ട്രീയം ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക