മുസ്ലിങ്ങള്‍ ബീഫ് ഉപേക്ഷിക്കണമെന്നും പശുവിനെ ദേശീയ മൃഗമാക്കണമെന്നും അജ്‌മീര്‍ ദര്‍ഗ തലവന്‍
ബീഫ് വിൽപന പാടില്ലെന്ന് അജ്മീർ ദർഗ തലവൻ സൈനുൽ ആബിദീൻ അലി ഖാൻ. മത സൗഹാർദത്തിനായി മുസ്ലിങ്ങള്‍ ബീഫ് ഉപേക്ഷിക്കുകയും കന്നുകാലികളെ കശാപ്പ് ചെയ്യുന്നതില്‍ നിന്ന് പിന്മാറണെമെന്നും അദ്ദേഹം പറഞ്ഞു.
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം. പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ഏർപ്പെടുത്തിയ ഗുജറാത്ത് സർക്കാർ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്യുന്നതായും സൈനുൽ ആബിദീൻ അലി ഖാൻ വ്യക്തമാക്കി.
താനും കുടുംബവും ഇനി മുതല്‍ ബീഫ് ഉപയോഗിക്കില്ലെന്നും ഖ്വാജ മുഈനുദ്ദീന്‍ ചിഷ്തിയുടെ 805മത് വാര്‍ഷിക ഉറൂസില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ദര്‍ഗകളിലെ അധ്യക്ഷൻമാർ പങ്കെടുത്ത ചടങ്ങിലാണ് സൈനുൽ ആബിദീൻ അലി ഖാൻ ഈ പരാമര്‍ശം നടത്തിയത്.