മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബ് വിചാരണയ്ക്കിടെ ജയിലില്‍ മട്ടണ്‍ ബിരിയാണി ആവശ്യപ്പെട്ടെന്ന വാര്‍ത്ത വ്യാജമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. കസബിന് അനുകൂലമായി പൊതുജനവികാരമുയരുന്നത് തടയിടാനുള്ള തന്ത്രമായിരുന്നു തന്റെ പരാമര്‍ശമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം പറഞ്ഞു.ജെയ്പൂരില്‍ തീവ്രവാദ വിരുദ്ധ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.