225 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ വിമാനത്തിന്റെ വാതിലിൽ വിള്ളൽ, സംഭവിച്ചത് ഗുരുതര വീഴ്ച

ചൊവ്വ, 4 ജൂണ്‍ 2019 (19:35 IST)
225 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ വിമാനത്തിന്റെ വാതിലിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് സർവീസ് നിർത്തിവച്ചു. ഡൽഹിയിൽനിന്നും അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലേക്ക് നോൺ സ്റ്റോപ്പായി പറന്നിറങ്ങിയ വിമനത്തിന്റെ പാസഞ്ചർ ഡോറിലാണ് വിള്ളൽ കണ്ടെത്തിയത്. 
 
ഗ്രുതരമായ വീഴ്ചയാണ് എയ ഇന്ത്യയുടെ ഭാത്തുനിന്നും ഉണ്ടായത്. പസഞ്ചർ ഡോർ ലീക്ക് ചെയ്തിരുന്നു എങ്കിൽ ക്യബിൻ പ്രഷർ നഷ്ടപ്പെട്ട് വിമാനം അപകടത്തിലാകുമായിരുന്നു 13000 കിലോമീറ്ററോളം തുടർച്ചയായി പറക്കേണ്ട വിമാനത്തിലാണ് പരിശോധൻ നടത്താതെ എയ്ർ ഇന്ത്യ യാത്രക്കരുമായി സർവീസ് നടത്തിയത്.
 
ബോയിംഗ് 777 ലോങ് റേഞ്ചർ വിമാനത്തിലാണ് അപാകത കണ്ടെത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് പുനരാരംഭിക്കാൻ രണ്ടാഴ്ച വരെ സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ എയർ സ്പേസ് നിരോധൻ ഏർപ്പെടുത്തിയത് മൂലം അമേരിക്കയിലേക്കും യു കെയിലേക്കും ഉള്ള വിമാനങ്ങൾ മണിക്കൂറുകൾ അധികം സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍