വ്യോമസേനാ വിമാനം തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടു
ഹരിയാനയില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു. ഹരിയാനയിലെ ഷഹബാദ് ഗ്രാമത്തിലാണ് ഇരട്ട എന്‍ജിനുള്ള ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണത്. പൈലറ്റ് അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു. വിമാനം പൂര്‍ണ്ണമായും കത്തി നശിച്ചു.
പരിശീലന പറക്കലിനായി അംബാലയിലെ എയർബേസിൽ നിന്നും പറന്നുയര്‍ന്ന വിമാനം കുറച്ചു സമയങ്ങള്‍ക്കകം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തകര്‍ന്നു വീഴുകയായിരുന്നു. വിമാനം അപകടത്തില്‍ പെടുന്നതിന് മുമ്പ് അപായ സിഗ്നൽ നൽകിയിരുന്നു. തുടർന്ന് പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റ് താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും വ്യോമസേന അന്വേഷണം ആരംഭിച്ചു. വ്യോമസേനയുടെ യുദ്ധവിമാനങ്ങളിൽ പെട്ട ഇരട്ട എന്‍ജിനുള്ള ജാഗ്വാർ മണിക്കൂറിൽ 1350 കിലോമീറ്റർ വേഗത്തിലാണ് പറക്കുന്നത്.