അഹമ്മദാബാദ് സ്ഫോടന പരമ്പര: 38 പ്രതികൾക്ക് വധശിക്ഷ, 11 പേർക്ക് ജീവപര്യന്തം

വെള്ളി, 18 ഫെബ്രുവരി 2022 (13:10 IST)
അഹമ്മദാബാദ്: 56 പേരുടെ മരണത്തിന് കാരണമായ 2008ലെ അഹമ്മദാബാദ് ബോംബ് സ്ഫോടനകേസിൽ 38 പേർക്ക് വധശിക്ഷ. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 ശേഷിച്ച് 11 പേർക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിദിച്ചു. 28 പേരെ വെറുതെവിട്ടു. ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരാണ് സ്ഫോടനം ആസൂത്രണം ചെയ്‌തത് എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
 
നീണ്ട 13 വർഷത്തെ വിചാരണയ്ക്കൊടുവിലാണ് അഹമ്മദാബാദ് സ്ഫോടന പരമ്പരകേസിൽ വിധി വന്നത്. മൊത്തം 77 പേരായിരുന്നു പ്രതികൾ. ഇതിൽ 49 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കഴിഞ്ഞ സെപ്‌റ്റംബറിലാണ് കേസിന്റെ വിചാരണ പൂർത്തിയായത്.
 
2008 ജൂലൈ 21ന് അഹമ്മദാബാദിൽ 20 മിനിറ്റിനിടെ 21 സ്ഥലങ്ങളിലായാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 56 പേർ മരണപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍