മയക്കുമരുന്ന് കടത്ത്: സിങ്കപ്പൂരിൽ ഇന്ത്യൻ വംശജന് വധശിക്ഷ

ഞായര്‍, 6 ഫെബ്രുവരി 2022 (14:39 IST)
മയക്കുമരുന്ന് കേസിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരന് സിങ്കപ്പൂരിൽ വധശിക്ഷ. കിഷോര്‍ കുമാര്‍ രാഗുവാനാ(41)ണ് ഹൈക്കോടതി വധശിക്ഷ വിധിച്ചത്. ഇയാളില്‍നിന്ന് മയക്കുമരുന്ന് വാങ്ങിയ സിങ്കപ്പൂര്‍ പൗരനായ പങ് ആഹ് കിയാങി(61)നെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
 
2016 ജൂലായിലാണ് ഇയാളെ ഹെറോയിൻ കടത്തിയതിന് സിങ്കപ്പൂർ അറസ്റ്റ് ചെയ്‌തത്. 36.5 ഗ്രാം ഹെറോയിനാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്.സിങ്കപ്പൂരിലെ നിയമപ്രകാരം 15 ഗ്രാമിന് മുകളില്‍ ഹെറോയിന്‍ കടത്തിയാല്‍ വധശിക്ഷ വിധിക്കാം. ഇതനുസരിച്ചാണ് പ്രതിയെ ഹൈക്കോടതി ശിക്ഷിച്ചത്.
 
അതേസമയം, സിങ്കപ്പൂരില്‍ കൈമാറാന്‍ ഏല്‍പ്പിച്ച ബാഗില്‍ ഹെറോയിന്‍ ഉണ്ടായിരുന്നതായി തനിക്കറിയില്ലായിരുന്നുവെന്ന് പ്രതി വാദിച്ചു. ബാഗ്സിങ്കപ്പൂരിലെത്തിച്ചാല്‍ 160 യുഎസ് ഡോളറാണ് തനിക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നും ബാഗില്‍ അലങ്കാരക്കല്ലുകളാണെന്നാണ് താന്‍ വിചാരിച്ചതെന്നും പ്രതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍