അയോധ്യയെ ലക്ഷ്യം വച്ച് പാക് ഭീകരർ ഉത്തർപ്രദേശിൽ പ്രവേശിച്ചതായി ഇന്റലിജൻസ്, അഞ്ച് ഭീകരരെ തിരിച്ചറിഞ്ഞു

ചൊവ്വ, 5 നവം‌ബര്‍ 2019 (16:18 IST)
ഡൽഹി: അയോധ്യയെ ലക്ഷ്യമാക്കി ഇന്ത്യയിലേക്ക് പാക് ഭീകരർ നുഴഞ്ഞുകയറിയതായി ഇന്റലിജൻസ് റിപ്പോർട്ട്. അയോധ്യ കേസിൽ വിധി വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്നത്. ഭീകരർ ഉത്തർപ്രദേശിൽ പ്രവേശിച്ചതായി സൂചന ലഭിച്ചു എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കന്നത്.
 
നേപ്പാൾ വഴി ഏഴ് ഭീകരർ ഉത്തർപ്രദേശിലേക്ക് എത്തിയതായാണ് വിവരം. ഇതിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി. എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ടുപേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല. അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര് എന്നിവിടങ്ങളിൽ ആക്രമണത്തിനായി ഭീകരർ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. 
 
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിൽ സുരക്ഷ വർധിപ്പിച്ചു. ക്രമസമാധാനം തകർക്കാൻ ശ്രമം ഉണ്ടായാൽ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കും എന്നും യുപി പൊലീസ് മേധാവി ഓപി സിങ് വ്യക്തമാക്കി. ഈ മാസം 17നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത്. അതിന് മുൻപ് അയോധ്യ കേസിൽ അന്തിമ വിധി ഉണ്ടാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍