കരസേനയില്‍ 2025-26 ലെ അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. എട്ടാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍,അഗ്‌നിവീര്‍ ക്ലാര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ ടെക്‌നീഷ്യന്‍, അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ എന്നീ വിഭാഗങ്ങളിലേക്കാണ് സെലക്ഷന്‍. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം.
2004 ഒക്ടോബര്‍ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷ നല്‍കാനാവുക. www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താണ് അപേക്ഷ നല്‍കേണ്ടത്. ഏപ്രില്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം. 2025 ജൂണിലാകും പരീക്ഷ ആരംഭിക്കുക.
തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവര്‍ തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിന് കീഴിലും തൃശൂര്‍, പാലക്കാട്,മലപ്പുറം വയനാട്,കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ളവരും മാഹി, ലക്ഷദ്വീപ് നിവാസികളും കാലിക്കറ്റ് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിന് കീഴിലുമാണ് ഉള്‍പ്പെടുക.