നിരവധി സന്നദ്ധസംഘടനകൾ, അഗ്നിശമന സേന, രക്ഷാപ്രവർത്തകർ, സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന എന്നിവ വെള്ളിയാഴ്ച വൈകുന്നേരം മുതൽ നിരന്തരം പ്രവർത്തിച്ചിരുന്നുവെങ്കിലും കുട്ടിയെ രക്ഷിക്കുന്നതിൽ പരീക്ഷണ സമീപനങ്ങൾ സ്വീകരിച്ച് നിർണായക മണിക്കൂറുകൾ നഷ്ടപ്പെടുത്തിയതായി സർക്കാരിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
ആദ്യം, തമിഴ്‌നാട്ടിലെ മധുര, കോയമ്പത്തൂർ, തിരുനെൽവെല്ലി എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിൽ മുൻ പരിചയമുള്ള നിരവധി സന്നദ്ധ സംഘങ്ങൾ റോബോട്ടിക് റെസ്ക്യൂ ഉപകരണങ്ങളും മറ്റുമായി വന്ന് കുട്ടിയെ ഒരു കയറിൽ കുടുക്കി പുറത്തെടുക്കാൻ ശ്രമിച്ചു. എന്നാൽ, കുട്ടി വഴുതി വീണ്ടും താഴ്ചയിലേക്ക് വീണു.