കപില്‍ സിബലിനെതിരെ അഭിഭാഷകര്‍ പ്രതിഷേധിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുതിര്‍ന്ന അഭിഭാഷകുമായ കപില്‍ സിബലിനെതിരെ അഭിഭാഷകര്‍ പ്രതിഷേധിച്ചു. അലഹബാദില്‍ അഭിഭാഷകനെ പോലീസുകാരന് വെടിവച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ രാജ്യവ്യാപകമായി കോടതികള്‍ ബഹിഷ്ക്കരിച്ചു പ്രതിഷേധിക്കുകയാണ്.
എന്നാല്‍ ഇത് വകവെയ്ക്കാതെ ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍ ഹാജരായപ്പോഴാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്.
പ്രതിഷേധത്തെത്തുടര്‍ന്ന് കപില്‍ സിബല്‍ കേസ് വാദിക്കാതെ മടങ്ങുകയായിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിന് വേണ്ടി ഹാജരാകാനെത്തിയതായിരുന്നു അദ്ദേഹം.