ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് നിർണയിക്കാനാവില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും ഒരു വ്യക്തിക്ക് ലഭിക്കണം. ജീവിതത്തില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം വളരെ പ്രധാനപ്പെട്ടതാണ്. പ്രായപൂർത്തിയായ മക്കൾ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കൾക്കില്ലെന്നും അവർക്ക് വേണമെങ്കിൽ ലിവ് ഇൻ റിലേഷനിൽ ജീവിക്കാമെന്നും കോടതി വ്യക്തമാക്കി.