രാഷ്ട്രീയ പാര്ട്ടിരൂപീകരണത്തില് മാതാപിതാക്കളടക്കമുള്ളവര്‍ക്കെതിരെ നടന് വിജയ് കോടതിയില്‍. തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിക്കുന്ന 11പേരെ തടയണമെന്നാണ് മദ്രാസ് ഹൈക്കോടതിയില്‍ വിജയ് നല്‍കിയിരിക്കുന്ന ഹര്‍ജി. ഈ 11പേരില്‍ വിജയിയുടെ മാതാപിതാക്കളായ എസ്എ ചന്ദ്രശേഖറും ശോഭാ ചന്ദ്രശേഖറും ഉണ്ട്. ബാക്കിയുള്ളത് ഫാന്‍സ് അസോസിയേഷന് ഭാരവാഹികളാണ്.