തെരുവിൽ ഉറങ്ങിക്കിടന്നവരുടെ മേൽ കാർ പാഞ്ഞുകയറി: അഞ്ചുപേര്‍ക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം
തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകളുടെ മേല്‍ നിയന്ത്രണം വിട്ട് കാർ പാഞ്ഞുകയറി അഞ്ചുപേര്‍ക്ക് പരുക്കേറ്റു. നാല് സ്ത്രീകൾക്കും ഒരു കുട്ടിക്കുമാണ് പരുക്കേറ്റത്. ഇവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
മുഹമ്മദ് അലി റോഡില്‍ കഴിഞ്ഞ അർദ്ധരാത്രിയായിരുന്നു അപകടം നടന്നത്. ബിസിനസുകാരനും മുന്‍സിപ്പല്‍ കോണ്‍ട്രാക്ടറുമായ അമിന്‍ഖാന്റെ മെഴ്‌സിഡസ് ബെന്‍സ് കാറാണ് അപകടത്തില്‍പ്പെട്ടത് .
അപകടം നടന്ന ഉടനെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നു രാവിലെയാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്. വാഹനം അപകടത്തില്‍പെട്ട സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നെന്ന കാര്യത്തില്‍ സംശയമുള്ളതായി പൊലീസ് പറഞ്ഞു.