നാല് വര്‍ഷം മുമ്പാണ് ഭാര്യ ഗൗരിക്കും എനിക്കും മൂന്നാമതൊരു കുഞ്ഞു കൂടി വേണമെന്ന തീരുമാനമെടുക്കുന്നത്. അബ്രാം ഉണ്ടായപ്പോള്‍ അത് പതിനഞ്ച് വയസുള്ള എന്റെ മൂത്ത മകന്‍ ആര്യന്റെ കുഞ്ഞാണെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചരണം നടന്നത്. റൊമാനിയക്കാരി കാമുകിയിലാണ് ആര്യന് അബ്രാം ജനിച്ചതെന്നും മകന്റെ കുഞ്ഞിനെ ഞാന്‍ എടുത്തു വളര്‍ത്തുന്നു എന്നുമായിരുന്നു പ്രചരിച്ച കഥകളെന്നും ഷാരൂഖ് പറഞ്ഞു.
ഈ വാര്‍ത്ത എന്നെയും കുടുംബത്തെയും വല്ലാതെ വിഷമിപ്പിച്ചു. വ്യാജ വീഡിയോവരെ പുറത്തിറക്കിയായിരുന്നു അപവാദപ്രചരണം നടന്നത്. എന്റെ മൂത്ത മകന് ഇപ്പോൾ 19 വയസുണ്ട്. അവനെ ആരെങ്കിലും വിഷ് ചെയ്‌താല്‍ അവന് ഒരു കാര്യം പറയാനുണ്ടാകും. “ ബ്രോ, എനിക്ക് ഒരു യൂറോപ്യന്‍ ഡ്രൈവിങ് ലൈസന്‍സ് പോലുമില്ല” എന്നായിരിക്കും ആര്യന്റെ മറുപടിയെന്നും ഷാരൂഖ് വ്യക്തമാക്കി.