അഭിനന്ദന്റെ മാതാപിതാക്കളെ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് സ്വീകരിച്ച് വിമാന യാത്രക്കാർ

വെള്ളി, 1 മാര്‍ച്ച് 2019 (13:01 IST)
ആർത്തുവിളിച്ചും, കൈയ്യടിച്ചും ഒപ്പം നിന്ന് ചിത്രം പകർത്തിയുമാണ് ആരാധകർ മുൻ എയർ മാർഷൽ എസ് വർധമാനെയും ഭാര്യ ഡോ. ശോഭയെയും സ്വീകരിച്ചത്. 
 
അഭിനന്ദിനെ സ്വീകരിക്കാൻ ചെന്നൈയിൽ നിന്നും ഡൽഹിയിലേക്കു ഇന്നു രാവിലെ പുറപ്പെട്ട മാതാപിതാക്കൾക്കാണ് യാത്രക്കാരുടെ വക ഊഷ്മള സ്വീകരണം നൽകിയത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അഭിനന്ദിനെ പാക് സേന റെഡ് ക്രോസിനു കൈമാറിയ ശേഷമാവും ഇന്ത്യയുക്കു കൈമാറുന്നത്. പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും സ്വീകരിക്കാനെത്തുമെന്നാണ് ലഭിക്കുന്ന വിവരം. 
 
അതേസമയം, ഇന്നു ഉച്ചയ്ക്ക് 2 മണിക്കു ശേഷമാവും വാഗാ അതിർത്തി വഴി അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യക്കു കൈമാറുക. അഭിനന്ദിനെ സ്വീകരിക്കുന്നതിനായി അതിർത്തിയിലും വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. നിരവധിയാളുകളാണ് അതിർത്തിയിൽ തടിച്ചുകൂടിയിരിക്കുന്നത്. വൻ വരവേൽപ്പാണ് അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. 
 
27ആം തിയ്യതിയാണ് പാക് പോർ വിമാനങ്ങൾ നിയന്ത്രണ രേഖയ്ക്കു സമീപം എത്തുകയും ഇന്ത്യക്കു നേരെ ആക്രമണ ശ്രമങ്ങളുമായി മുന്നോട്ടു വരുകയും ചെയ്തത്. അതിനെ നേരിടുന്നതിനിടയിലാണ് അഭിനന്ദൻ അപകടത്തിൽ പെടുന്നതും പാക് അധിനിവേശ കശ്മീരിൽ അകപ്പെടുകയും ചെയ്യുന്നത്. ആദ്യം ഗ്രാമീണരാണ് അഭിനന്ദിനെ പിടികൂടിയത്. പിന്നീടാണ് പാക് സൈന്യം കസ്റ്റഡിയിലെടുക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍