മാസ്കും കയ്യുറയും ആരോഗ്യ സേതു ആപ്പും നിർബന്ധം, ആഭ്യന്തര വിമാന യാത്രകൾക്കുള്ള മാർഗരേഖ ഇങ്ങനെ !

വ്യാഴം, 21 മെയ് 2020 (11:24 IST)
ഡൽഹി: രാജ്യത്ത് മെയ് 25ന് പുനരാരംഭിയ്ക്കുന്ന ആഭ്യന്തര വിമാന യാത്രകളിൽ യാത്രക്കാർ പാലികേണ്ട മാർഗരേഖ പുറത്തിറക്കി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. വിമാനം പുറപ്പെടുന്നതിന് രൺറ്റ് മണിക്കൂർ മുൻപ് തന്നെ എയർ പോർട്ടിൽ എത്തണം എന്നും തെർമൽ സ്ക്രീനിങ്ങിന് ശേഷം മാത്രമേ യാത്ര അനുവദിയ്ക്കു എന്നും മാർഗരേഖയിൽ പറയുന്നു.
 
യാത്രക്കാർ നിർബന്ധമായും ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിയ്ക്കണം. 14 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇത് നിർബന്ധമല്ല. എല്ലാ യാാത്രക്കാരും മാസ്കും, കയ്യുറകളും ധരിയ്ക്കണം. കാർ പാർക്കിങ് ഉൾപ്പടെയുള്ള ഏരിയകളിൽ ആളുകൾ കൂട്ടം ചേരാൻ പാടില്ല. ഇത്തരം ഇടങ്ങളിൽ സിഐഎസ്എഫിന്റെ കർശന പരിശോധന ഉണ്ടായിരിയ്ക്കും. യാത്രക്കാരെയും എയർപോർട്ട് സ്റ്റാഫുകളെയും വിമാനത്താവളത്തിൽ എത്തിയ്ക്കുന്നതിന് സംസ്ഥാന സർക്കാരുകൾ യാത്രാ സംവിധാനം ഒരുകണം എന്നും മാർഗരേഖയിൽ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍