വടികൊടുത്ത് അടിവാങ്ങി; അമിറിന്റെയും ഷാരുഖിന്റെയും സുരക്ഷവെട്ടിക്കുറയ്‌ക്കും

Webdunia
വെള്ളി, 8 ജനുവരി 2016 (11:29 IST)
ബോളിവുഡ് താരരാജക്കന്മാരായ ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരടക്കം 40 പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറയ്‌ക്കുമെന്ന് മുംബൈ പൊലീസ്. ഉടന്‍തന്നെ തീരുമാനം നടപ്പാക്കുമെന്നും ഇനി 15 പേര്‍ക്ക് മാത്രം മികച്ച സുരക്ഷ നല്‍കിയാല്‍ മതിയെന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാര്‍ഷിക അവലോകന യോഗത്തില്‍ തീരുമാനമായത്.

വിധു വിനോദ് ചോപ്ര, രാജ്കുമാര്‍ ഹിറാനി, ഫറാ ഖാന്‍, കരിം മൊറാനി എന്നിവരുടെ സുരക്ഷ പൂര്‍ണമായും എടുത്തുമാറ്റി. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അമിതാഭ് ബച്ചന്‍, സംവിധായകരായ മഹേഷ് ഭട്ട്, മുകേഷ് ഭട്ട്, ദിലീപ് കുമാര്‍, ലതാ മങ്കേഷ്കര്‍ എന്നിവര്‍ പോലീസ് കനത്ത സുരക്ഷയൊരുക്കുന്നവരില്‍ ഉള്‍പ്പെടുന്നു.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ആമിറിന്റെയും ഷാരൂഖിന്റെയും സുരക്ഷ എടുത്തുമാറ്റിയതെന്നാണ് സ്ഥിരീക്കാത്ത റിപ്പോര്‍ട്ട്. അസഹിഷ്‌ണുത വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയുടെ നിലപാടിനെയും താരങ്ങള്‍ വിമര്‍ശിച്ചിരുന്നു.