കടിച്ച പാമ്പിനെ തടവ് ശിക്ഷയ്ക്ക് വിധിച്ച് വാര്‍ത്തകളില്‍ നിറയുകയാണ് ഛത്തീസ്ഗഡിലുള്ള ഒരു കര്‍ഷകന്‍. ഏതൊരാളും പാമ്പ് കടിയേറ്റാല്‍ ആദ്യം ജീവന്‍ രക്ഷിക്കാന്‍ ആശുപത്രിയിലേക്ക് പോകുകയാണ് ചെയ്യുക. എന്നാല്‍ അതിനു പകരം പാമ്പിനെ തിരഞ്ഞുപിടിച്ച് വീട്ടുമുറ്റത്ത് കെട്ടിയിട്ടായിരുന്നു ഇയാള്‍ സാഹസം കാണിച്ചത്. കാത്ഗര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലഹംഗ്ബാര ഗ്രാമത്തിലാണ് സംഭവം നടന്നത്.
നിലം ഉഴുതുകൊണ്ടിരിക്കുകയായിരുന്ന ലാല്‍ഹരി ലാല്‍ എന്ന കര്‍ഷകനെയാണ് കടുത്ത വിഷമുള്ള മൂര്‍ഖന്‍ കടിച്ചത്. കടിച്ച ഉടന്‍ തന്നെ പാമ്പ് രക്ഷപെട്ടെങ്കിലും കോപാകുലനായ ലാല്‍ ഹരി പാമ്പിനെ തിരഞ്ഞ് പിടിച്ച് വീട്ടുമുറ്റത്ത് കെട്ടിയിടുകയായിരുന്നു. എന്തായാലും പാമ്പിനെ കൊല്ലാതെ ഇത്തരം ഒരു ശിക്ഷ കൊടുത്ത ലാല്‍ ഹരിയുടെ പ്രവൃത്തിയില്‍ സ്തംഭിച്ചിരിക്കുകയാണ് ഓരോ ഗ്രാമവാസികളും.