99 രൂപയ്ക്ക് അച്ഛാ ദിന്‍ സ്മാര്‍ട്ട്ഫോണുമായി നമോടെല്‍; മെയ് 25 വരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

Webdunia
ബുധന്‍, 18 മെയ് 2016 (17:52 IST)
ലോകത്തിലെ ഏറ്റവും വിലക്കുറവില്‍ സ്മാര്‍ട്ട് ഫോണുമായി ഇന്ത്യന്‍ കമ്പനി രംഗത്ത്. നമോടെല്‍ എന്ന ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് 99 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിക്കുന്നത്. അച്ഛാ ദിന്‍  എന്നാണ് ഫോണിന്റെ പേര്.
 
നമോടെല്‍.കോം എന്ന വെബ്സൈറ്റ് വഴി മെയ് 25 വരെ ഫോണ്‍ ബുക്ക് ചെയ്യാമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ബീ മൈ ബാങ്കര്‍.കോം എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ ലഭിക്കുന്ന പാസ്‌വേര്‍ഡ് ഉപയോഗിച്ചും നമോടെല്‍.കോമില്‍ രജിസ്റ്റര്‍ ചെയ്യാം. അതേസമയം, വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ 199 രൂപ അടച്ച് മെമ്പര്‍ഷിപ്പ് എടുക്കണം.
 
നാല് ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1ജിബി റാം, 4ജിബി ഇന്റേണല്‍ സ്റ്റോറേജ്, 2 എംപി ക്യാമറ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ഡ്യുവല്‍ സിമ്മും 3ജി നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റിയും ഫോണില്‍ ഉണ്ട്.
 
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് വിലകുറഞ്ഞ ഫോണ്‍ എന്ന ആശയത്തിന് രൂപം കൊടുത്തതെന്നും ഇന്ത്യയില്‍ മാത്രമാണ് ഫോണിന്റെ വില്‍പ്പന നടത്തുകയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഫോണ്‍ ലഭിക്കുകയുള്ളു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article