96% സ്ത്രീകളും ഡല്‍ഹിയില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നു

വെള്ളി, 8 മാര്‍ച്ച് 2013 (17:05 IST)
PRO
PRO
96 ശതമാനം സ്ത്രീകളും അരക്ഷിതാവസ്ഥ അനുഭവിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. പത്തില്‍ ഒമ്പത് സ്ത്രീകളും ദേശീയ തലസ്ഥാനത്ത് അരക്ഷിതാവസ്ഥ അനുഭവിക്കുന്നു. മൂന്നില്‍ രണ്ടു സ്ത്രീകളുടെയും ഓഫീസുകളില്‍ ലൈംഗികാതിക്രമം തടയുന്നതിനുള്ള സംവിധാനമില്ല.

ഡല്‍ഹി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഭൂരിപക്ഷം സ്ത്രീകളും എവിടെയെങ്കിലും അതിക്രമത്തിന് ഇരയാവുന്നുണ്ട്. സ്ത്രീകള്‍ ഏറ്റവും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന നഗരമെന്ന ദുഷ്പേര് പേറുന്ന ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ക്കായി പ്രത്യേക നിയമനിര്‍മാണം ആവശ്യമാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക