ദുതിരത്തില്‍ അകപ്പെട്ട ഒരാള്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് വീഡിയോ ട്വീറ്റ് അയച്ചതോടെയാണ് ഗര്‍ഫില്‍ ഇന്ത്യക്കാരുടെ ദുരിതാവസ്ഥ പുറംലോകം അറിഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവര്‍ പട്ടിണിയിലായിരുന്നു. ഇവര്‍ക്ക് അടിയന്തിരമായി ഭക്ഷണം എത്തിക്കാന്‍ റിയാദിലെയും ജിദ്ദയിലെയും എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യക്കാര്‍ ജോലി ചെയ്തിരുന്ന കമ്പി മാസങ്ങള്‍ക്ക് മുമ്പ് അടച്ചതാണ് പ്രശ്‌നമായത്. കുറച്ച് ശമ്പളം നല്‍കി ജോലിക്കാരെ ക്യാമ്പിലേക്ക് വിട്ട കമ്പനി ഉടമകളായ ലബനന്‍കാര്‍ പിന്നീട് മുങ്ങി. ലേബര്‍ ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുന്ന ഇന്ത്യക്കാരെ വരുന്ന ആഴ്ചകളില്‍ തിരികെയെത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആഗസ്റ്റ് 5 മുതല്‍ തുടങ്ങുന്ന ഹജ്ജിനു തീര്‍ത്ഥാടകരെ എത്തിച്ച് മടങ്ങുന്ന വിമാനങ്ങളില്‍ ഇവരെ നാട്ടിലെത്തിക്കും.