ഇന്ത്യന്‍സൈന്യം നടത്തിയ ഭീകരാക്രമണത്തില്‍ ഏഴു സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍. ഞായറാഴ്ച രാത്രി ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന ഷെല്ലാക്രമണം നടത്തിയെന്നാണ് പാക് അധികൃതര്‍ പറയുന്നത്.
നിയന്ത്രണരേഖയില്‍ കശ്‌മീരിലെ ഭീംബര്‍ മേഖലയിലാണ് സംഭവം. ടാങ്ക് പ്രതിരോധ മിസൈലുകളും വലിയ പീരങ്കികളും ആക്രമണത്തിന് ഇന്ത്യ ഉപയോഗിച്ചെന്ന് പാക് അധികൃതര്‍ വ്യക്തമാക്കുന്നു.
പാകിസ്ഥാന് പരാതിയുണ്ടെങ്കില്‍ രേഖാമൂലം നല്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അറിയിച്ചെന്ന് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.