ഡോക്‌ടർക്ക് കൊവിഡ്, പരിശോധിച്ച 69 ഗർഭിണികൾ ക്വാറന്റൈനിൽ

Webdunia
ബുധന്‍, 15 ഏപ്രില്‍ 2020 (18:41 IST)
പൂനെ: സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡോക്‌ടർ പരിശോധിച്ച 69 ഗർഭിണികളെ ക്വാറന്റൈനിലാക്കി. കടുത്ത ക്ഷീണം അനുഭവപ്പെട്ടതോടെയാണ് ഏപ്രില്‍ എട്ടിന് റേഡിയോളജിസ്റ്റായ ഡോക്ടർ പൂനെയിലെ ഒരു സ്വകാര്യ കിനിക്കിൽ പരിശോധനയ്‌ക്ക് എത്തിയത്.
 
തുടർന്ന് ഫലം പോസിറ്റീവായതോടെയാണ് ഇയാൾ പരിശോധിച്ച 69 ഗർഭിണിമാരെയും ക്വാറന്റൈനിലാക്കിയത്.69 പേരും ഗര്‍ഭിണികള്‍ ആയതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വീട്ടില്‍ പ്രത്യേക നിരീക്ഷണത്തിലാക്കിയതെന്നും പൂനെ ജില്ലാ പഞ്ചായത്ത് സിഇഒ ആയുഷ് പ്രസാദ് പറഞ്ഞു.മുപ്പതുകാരാനായ ഡോക്‌ടറുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹത്തിന്റെ സഹോദരനെയും ഭാര്യയും നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article