ഗർഭിണി മരിച്ചത് കൊവിഡ് മൂലമെന്ന് സംശയം, 68 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ

Webdunia
വെള്ളി, 17 ഏപ്രില്‍ 2020 (10:16 IST)
ഡൽഹി: ഗർഭിണിയായ യുവതി മരിച്ചത് കൊവിഡ് ബാധ മൂലമെന്ന സംശയത്തെ തുടർന്ന് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെ 68 അരോഗ്യ പ്രവർത്തകരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഡൽഹിയിലെ ഭഗവാൻ മഹാവീർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട 25 കാരിയായ ഗർഭിണി ബുധനാഴ്ച രാത്രിയോടെ മരിയ്ക്കുകയായിരുന്നു. 
 
അടുത്തിടെ വിദേശത്തുനിന്നും എത്തിയതാണ് ഇവർ. വിദേശത്തുനിന്നും എത്തിയതാണ് എന്നും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു എന്നുമുള്ള വിവരം മറച്ചുവച്ചാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത് എന്ന് ആശുപത്രി അധികൃതർ പറയുന്നു. യുവതി സഞ്ചരിച്ച വിമാനത്തിൽ യാത്രികന് കൊവിഡ് സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങൾ വിവരം വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് 25 കാരിയുമായി സമ്പർക്കം പുലർത്തിയ 68 ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article