ചൈനയിലെ വുഹാൻ ആണ് കൊവിഡ് 19ന്റെ പ്രഭാകേന്ദ്രം. ചൈനയിൽ 3000ത്തിലധികം ആളുകൾ ആദ്യഘട്ടത്തിൽ മരണമടഞ്ഞിരുന്നു. ഡിസംബർ പകുതിയോടെ ആരംഭിച്ച കൊറോണ വൈറസ് മാർച്ച് വരെ ചൈനയെ ഭയപ്പെടുത്തി. മാർച്ച് അവസാനമാണ് ചൈനയ്ക്ക് കൊവിഡിനെ പിടിച്ചുകെട്ടാൻ ആയത്. എന്നാൽ, ലോകത്തെമുഴുവൻ ഭയപ്പെടുത്തിയ കൊറോണ വൈറസ് ചൈന വിട്ട് പോയിട്ടില്ല.
കോവിഡ് രണ്ടാം രോഗ വ്യാപനത്തിനു സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം 89 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ ചൈനയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ്. വിദേശത്ത് നിന്നും എത്തുന്നവരെ നിരീക്ഷിച്ചും അതിര്‍ത്തി മേഖലകള്‍ അടച്ചിട്ടുമാണ് രാജ്യം മുന്നോട്ട് പോകുന്നത്.
വിമാനങ്ങളിലും വിമാനത്താവളങ്ങളിലും കസ്റ്റംസ് ഓഫീസുകളിലും കര്‍ശന പരിശോധനകളാണ് നടക്കുന്നത്. രോഗം സ്ഥിരീകരിച്ച 89 പേരിൽ 34 പേരും വിദേശത്ത് നിന്നും വന്നവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. ജനജീവിതം സാധാരണ നിലയിലേക്കെത്തിയ വുഹാനിലും ബീജിംഗ്, ഷാന്‍ഹായി തുടങ്ങിയ പ്രധാന നഗരങ്ങളിലും സാമ്പിള്‍ ശേഖരണം തുടരുകയാണ്.