ഡൽഹിയിൽ 24 മണിക്കൂറിനിടെ 472 കൊവിഡ് കേസുകൾ

Webdunia
വ്യാഴം, 14 മെയ് 2020 (15:41 IST)
ഡൽഹിയിൽ കൊവിഡ് കേസുകളിൽ വൻവർധന. 24 മണിക്കൂറിനിടെ 472 പുതിയ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തത്.ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടുതൽ കേസുകളാണിത്. ഇതോടെ ഡൽഹിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8470 ആയി.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 187 പേർ രോഗമുക്തി നേടി. ഇതുവരെ 3045 പേരാണ് രോഗത്തിൽ നിന്നും മോചിതരായത്. 115 പേർ രോഗബാധമൂലം മരണപ്പെട്ടെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.ഡൽഹിയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഡൽഹി പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറും ഉള്‍പ്പെടുന്നു. അഞ്ചോളം പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article