ഹൈദരാബാദിൽ മാൻഹോളിൽ കുടുങ്ങി നാല് പേർ മരിച്ചു; അപകടം അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ

Webdunia
ഞായര്‍, 14 ഓഗസ്റ്റ് 2016 (11:08 IST)
ഹൈദരാബാദിൽ മാൻഹോളിൽ കുടുങ്ങി നാല് പേർ മരിച്ചു. അഴുക്കുചാൽ വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചത്. ഹൈദരാബാദിലെ മധാപൂരിലാണ് സംഭവം. ഹൈദരബാദ് മെട്രോ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവേജ് ബോര്‍ഡിന് കീഴിലുള്ള കരാര്‍ ജീവനക്കാരാണ് മരിച്ചത്.
 
മാൻഹോളിൾ വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. 20 അടി താഴ്‌ചയിൽ ശുചീകരണം നടത്തവെ രണ്ട് പേർ കുഴഞ്ഞ് വീഴുകയായിരുന്നു. ഈ സമയത്ത് റോഡിൽ നിൽക്കുകയായിരുന്നു മറ്റ് രണ്ട് പേരും ഇവരെ രക്ഷിക്കാനായി മാൻഹോളിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ വിഷവാതകം ശ്വസിച്ചതിനെ‌തുടർന്ന് ഇവരും അപകടത്തിൽപെടുകയായിരുന്നു.
 
മാന്‍ഹോളില്‍ ഇറങ്ങുമ്പോള്‍ സ്വീകരിക്കേണ്ട അടിസ്ഥാന സുരക്ഷാ മുന്‍കരുതലൊന്നും സ്വീകരിക്കാതിരുന്നതാണ് നാല് ജീവനുകള്‍ നഷ്ടപ്പെടുത്തിയത്‌. മാന്‍ഹോളിലിറങ്ങി ശീലമില്ലാത്തവരെ ജോലിക്ക് വിട്ട കരാറുകാരാണ് ഇതിന് ഉത്തരവാദികളെന്ന് മറ്റ് തൊഴിലാളികള്‍ ആരോപിച്ചു.
Next Article