ഡല്‍ഹിയില്‍ മൂന്നുനിലക്കെട്ടിടം തകര്‍ന്നുവീണു; മരണസംഖ്യ ഒന്‍പതായി

ശനി, 28 ജൂണ്‍ 2014 (16:16 IST)
ഡല്‍ഹിയില്‍ മൂന്നുനിലക്കെട്ടിടം തകര്‍ന്നുവീണു മരിച്ചവരുടെ എണ്ണം ഒന്‍പതായി. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ആറുപേരെ അഗ്നിശമനസേന രക്ഷപെടുത്തി. ഇന്ദര്‍ലോക് മേഖലയിലെ തുളസീഗറില്‍ രാവിലെ എട്ടിനാണ് സംഭവം. 
 
കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 
 
അമ്പതു വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. പരുക്കേറ്റവരെ ബാരാ ഹിന്ദു റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് അഗ്നിശമനസേന യൂണിറ്റുകളും ആംബുലന്‍സുകളും സ്ഥലത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക