ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ഏറ്റുമുട്ടലിൽ നാല് ഹിസ്ബുൽ മുജാഹിദീൻ ഭീകരരും രണ്ടു സൈനികരും കൊല്ലപ്പെട്ടു. കുൽഗാമിലെ യാരിപോരയിൽ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.
പതിവു സുരക്ഷാ പരിശോധനയ്ക്കിടെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും പൊലീസും നടത്തിയ തിരിച്ചടിയിൽ നാലു ഭീകരരും കൊല്ലപ്പെട്ടു. ഇതിൽ രണ്ടു ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടെന്ന നിഗമനത്തില്‍ സൈന്യം തെരച്ചില്‍ ശക്തമാക്കി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരില്‍ നിന്ന് തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.