ഐസൊലേഷൻ വാർഡിൽ മദ്യപാനം, പഞ്ചായത്തംഗം ഉൾപെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു

ആഭിറാം മനോഹർ
ബുധന്‍, 8 ഏപ്രില്‍ 2020 (14:27 IST)
ഭുവനേശ്വർ: ഒഡീഷയിൽ തത്‌കാലികമായി തയ്യാറാക്കിയ കൊവിഡ് ഐസൊലേഷൻ വാർഡിനുള്ളിൽ മദ്യപിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് കൃഷ്ണപ്രസാദ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്‌തത്. ഇവർ വാർഡിനുള്ളിൽ മദ്യപിക്കുന്ന രംഗങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
 
അറസ്റ്റിലായ ഒരാൾ പഞ്ചായത്ത് സമിതി അംഗമാണ്. ഇയാളെ സസ്പെൻഡ് ചെയ്‌തതായും തുടരന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ പാര്‍പ്പിക്കാനായാണ് പ്രദേശത്ത് താത്കാലികമായ ഐസോലേഷന്‍ വാര്‍ഡുകള്‍ തുടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article