മുംബൈ ഭീകരാക്രമക്കേസില്‍ തന്റെ വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കണമെന്ന അപേക്ഷയുമായി മുഖ്യപ്രതിയായ അജ്‌മല്‍ അമീര്‍ കസബ് സുപ്രീംകോടതിയില്‍. വധശിക്ഷയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ കസബിന്റെ പ്രായവും കണക്കിലെടുക്കണമെന്ന് കസബിന് വേണ്ടി ഹാജരായ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ കോടയെ അറിയിച്ചു.
ആരാലും സ്വാധീനിക്കപ്പെടാവുന്ന ചെറുപ്രായത്തില്‍ മതവിശ്വാസത്തിന്റെ പേരിലാണ് കസബ് തീവ്രവാദപ്രവര്‍ത്തനത്തില്‍ പങ്കാളിയായത്. കസബ് രാജ്യത്തിനെതിരെ യുദ്ധം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട മറ്റേത് കുറ്റാവാളിയേയുംപോലെ മാത്രമെ കസബിനെയും കാണാവു എന്നും രാജു രാമചന്ദ്രന്‍ സുപ്രീംകോടതിയില്‍ പറഞ്ഞു
വധശിക്ഷയില്‍ തീരുമാനമെടുക്കുമ്പോള്‍ കസബിനെ ജയിലില്‍ പാര്‍പ്പിക്കാനുള്ള ചെലവിന്റെ കാര്യം സുപ്രീംകോടതി പരിഗണിക്കരുതെന്നും രാജു രാമചന്ദ്രന്‍ കോടതിയെ അറിയിച്ചു. മുംബൈയിലെ അതീവസുരക്ഷയുള്ള ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന കസബിനായി പ്രത്യേക ജയില്‍മുറി ഒരുക്കാന്‍ മാത്രം 5.24 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്.