നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് ഗൃഹാതുരത്വത്തിന്റെ പുതുമണവുമായി ഒരു രൂപ നോട്ട് എത്തുന്നു. 1994ല്‍ ആയിരുന്നു ഒരു രൂപ നോട്ടിന്റെ അച്ചടി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയത്. പുതിയ നോട്ടുകള്‍ എത്തിത്തുടങ്ങി.
കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് മെഹ്‌രിഷിയുടെ ഒപ്പോടു കൂടിയാണ് നോട്ട് എത്തിയിരിക്കുന്നത്. പുതിയ ഒരു രൂപ നോട്ട് രാജസ്ഥാനില്‍ കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് മെഹ്‌രിഷി തന്നെയാണ് അവതരിപ്പിച്ചത്.
മറ്റ് നോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു രൂപ നോട്ടില്‍ സാമ്പത്തികകാര്യ സെക്രട്ടറിയുടെ ഒപ്പായിരിക്കും ഉണ്ടാകുക. പുതിയ നോട്ടിന്റെ കാര്യത്തിലും ഇതായിരിക്കും പിന്തുടരുക. മറ്റ് നോട്ടുകളില്‍ ആര്‍ ബി ഐ ഗവര്‍ണറുടെ ഒപ്പായിരിക്കും ഉണ്ടായിരിക്കുക.
100 ശതമാനം കോട്ടണ്‍ റാഗ് പേപ്പറിലാണ് നോട്ടിന്റെ നിര്‍മാണം. പുതിയ പരിഷ്‌കരണങ്ങളുമായാണ് ഒരു രൂപ നോട്ടിറങ്ങുക. ഇരുവശങ്ങള്‍ക്കും പച്ചയും പിങ്കും ഇഴചേര്‍ന്ന നിറമായിരിക്കും.