കോൺഗ്രസിനെ തുടച്ചുനീക്കി ആം ആദ്‌മി, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ചരൺജിത് സിങ് ഛന്നി മത്സരിച്ച രണ്ടിടങ്ങളിലും പിന്നിൽ

Webdunia
വ്യാഴം, 10 മാര്‍ച്ച് 2022 (10:41 IST)
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിനെ തുടച്ചുനീക്കി ആം ആദ്‌മി പാർട്ടി. ഒടുവിൽ വിവരം കിട്ടുമ്പോൾ ആകെയുള്ള 117 സീറ്റുകളിൽ 88 ഇടങ്ങളിലും ആം ആദ്‌മി മുന്നിലാണ്.
 
2017ൽ 77 സീറ്റോടെ ഭരണം പിടിച്ചെടുത്ത കോൺഗ്രസ് ഇത്തവണ 13 സീറ്റുകളിൽ ഒതുങ്ങി. നിലവിലെ മുഖ്യമന്ത്രിയായ ചരൺ‌ജിത് ഛന്നി രണ്ടിടങ്ങളിൽ മത്സരിച്ചെങ്കിലും ആം ആദ്‌മി സ്ഥാനാർത്ഥികളാണ് രണ്ട് ഇടങ്ങളിലും മുന്നിലുള്ളത്. 
 
പഞ്ചാബ് കോൺഗ്രസിലെ അതികായനായി ഉയർന്ന നവ്‌ജ്യോത് സിങ് സിദ്ദുവും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പിന്നിലാണ്. പഞ്ചാബ് കോൺഗ്രസിലെ മന്ത്രിമാരായായിരുന്ന ആരും തന്നെ ഭൂരിപക്ഷം നേടിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 77ൽ നിന്നും 13 സീറ്റുകളിലേക്ക് ഒതുങ്ങുമ്പോൾ പ്രതിപക്ഷ നേതാവായി പോലും ഒരു നേതാവിനെ ഉയർത്തി കാണിക്കാനാത്ത അവസ്ഥ‌യിലാണ് പഞ്ചാബിൽ കോൺഗ്രസ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article