20കാരിയെ ഓടുന്ന കാറില്‍ കൂട്ടമാനഭംഗം ചെയ്തു

ചൊവ്വ, 26 മാര്‍ച്ച് 2013 (16:01 IST)
PTI
PTI
പഞ്ചാബില്‍ വീണ്ടും കൂട്ടബലാത്സംഗം. അമൃത്സറില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ 20കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. കാറില്‍ സ്റ്റീരിയോ ഉറക്കെ പ്രവര്‍ത്തിപ്പിച്ചാണ് നാല് പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കരച്ചില്‍ പുറത്ത് കേള്‍ക്കുന്നത് ഒഴിവാക്കാനായിരുന്നു ഇത്.

രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ രണ്ട് പേര്‍ ബലമായി പിടിച്ച് കാറില്‍ കയറ്റുകയായിരുന്നു. പീഡനത്തിന് ശേഷം പട്ടാള ബാരക്കിനു സമീപം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞു.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

വെബ്ദുനിയ വായിക്കുക