20കാരിയുടെ ആത്മഹത്യ: മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

ചൊവ്വ, 18 മാര്‍ച്ച് 2014 (17:37 IST)
PRO
PRO
മുംബൈയില്‍ 20കാരിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസില്‍ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍. വൈജയന്തി മാലൈ, കല്‍‌പന ഭൊജാനെ, കല്പനയുടെ നാത്തൂന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ ഭീഷണിപ്പെടുത്തുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരില്‍ 20കാരി തൂങ്ങിമരിച്ചു എന്നാണ് കേസ്. മാര്‍ച്ച് 15നായിരുന്നു ആത്മഹത്യ.

പ്രതികളില്‍ ഒരാളാ‍യ കല്പനയുടെ ഭര്‍ത്താവുമായി ഈ യുവതിക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭീഷണി.

മൂന്ന് സ്ത്രീകളെക്കുറിച്ച് യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുമുണ്ട്.

വെബ്ദുനിയ വായിക്കുക