2ജി കേസ് : രാജയ്ക്കും കനിമൊഴിക്കും ജാമ്യം
2ജി അഴിമതിക്കേസില്‍ കുറ്റാരോപിതരായ കനിമൊഴിക്കും മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ.രാജയ്ക്കും ജാമ്യം. സിബിഐ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഇവര്‍ക്ക് പുറമേ സ്വാന്‍ പ്രമോട്ടര്‍ ഷാഹിദ് ബാല്‍വയ്ക്കും ജാമ്യം അനുവദിച്ചിട്ടിണ്ട്. നേരത്തെ ഇതേ കേസില്‍ ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് ജാമ്യം ലഭിച്ചിരുന്നു.
നേരത്തെ 2ജി സ്പെക്ട്രം അഴിമതി കേസില്‍ ഇവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവരെ കൂടാതെ മറ്റ് 19 പേരെയും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.
2008 ല്‍ രാജ ടെലികോം മന്ത്രിയായിരുന്നപ്പോള്‍ 2 ജി ലൈസന്‍സ് അനുവദിക്കുന്നതിന് 200 കോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്.
കനിമൊഴിയുടെയും ദയാലു അമ്മാളിന്റെയും ചുമതലയിലുള്ള കലൈന്‍ഞ്ജര്‍ ടിവി ചാനല്‍ വഴിയാണ് അഴിമതി നടത്തിയതെന്നാണ് ആരോപണം.