ഇന്ത്യന്‍ സേനയ്ക്ക് നഷ്ടപ്പെട്ടത് 19 യുദ്ധവിമാനങ്ങളും 11 ഹെലികോപ്റ്ററുകളും!

ശനി, 19 ജൂലൈ 2014 (09:01 IST)
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ സേനയ്ക്ക്  വിവിധ അപകടങ്ങളിലായി നഷ്ടപ്പെട്ടത് 19 യുദ്ധവിമാനങ്ങളും 11 ഹെലി കോപ്റ്ററുകളും. പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയെ അറിയിച്ചതാണ് ഇത്. അപകടങ്ങളില്‍  24 സൈനിക ഉദ്യോഗസ്ഥര്‍ മരണമടഞ്ഞു. 
 
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 2012-13 കാലയളവിലാണ്  ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചത്  നാല്  യുദ്ധവിമാനങ്ങളും അഞ്ച്  ഹെലികോപ്റ്ററുകളും അപകടത്തില്‍പ്പെട്ട് തകരുകയും 15 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 
 
ഏല്ലാ അപകടങ്ങളെക്കുറിച്ചും വിശദമായ അന്യേഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പ്രതിരോധമന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക