ആന്ധ്രയിൽ കനത്ത മഴ, മരണം 17 ആയി, നൂറോളം പേരെ വെള്ളപ്പൊക്കത്തിൽ കാണാനില്ല

Webdunia
ശനി, 20 നവം‌ബര്‍ 2021 (13:02 IST)
ആന്ധ്രപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 പേര്‍ മരിക്കുകയും നൂറോളം പേര്‍ ഒലിച്ചുപോവുകയും ചെയ്‌തു. തിരുപ്പതിയിൽ നൂറുകണക്കിന് ഭക്തരാണ് കുടുങ്ങികിടക്കുന്നത്.
 
തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകുകയാണ്. ജലസംഭരണികള്‍ നിറഞ്ഞൊഴുകിയതോടെ ഇവിടെ പലയിടങ്ങളിലായി നിരവധി പേർ കുടുങ്ങികിടക്കുകയാണ്. മൂന്ന് ബസുകള്‍ ഒഴുക്കില്‍പ്പെട്ട് കഴിഞ്ഞ ദിവസം 12 പേര്‍ മരിച്ചിരുന്നു. 18 ഓളം പേരെ ഈ സംഭവങ്ങളില്‍ കാണാതായിട്ടുണ്ട്.
 
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായത്.വെങ്കടേശ്വരക്ഷേത്രം, കപീലേശ്വരക്ഷേത്രം, ആഞ്ജനേയക്ഷേത്രം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. തിരുപ്പതിക്ഷേത്രത്തിനു സമീപത്തുള്ള നാലു തെരുവുകളും വെള്ളത്തിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article