ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്19 വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 166 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്, 5,743 പേർക്കാണ് രാജ്യത്ത് കോവ്ഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 540 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,095 പേരാണ്നിലവിൽ ചികിത്സയിലുള്ളത്. 473 പേര് ഇതുവരെ രോഗമുക്തി നേടി .
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1135 ആയി ഉയര്‍ന്നു. 72 പേരാണ് മഹാരാഷ്ട്രയി, മാത്രം മരിച്ചത്. മുംബൈ, പൂനെ, ഡല്‍ഹി ഗാസിയാബാദ്, ലക്നൗ തുടങ്ങി രാജ്യത്തെ പ്രധാന കോവിഡ്ഹോട്ട് സ്പോട്ട്കളെല്ലാം കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മുതല്‍ പൂര്‍ണമായും അടച്ചിട്ടു. ഡല്‍ഹിയിലെ 20 മേഖലകളും ഉത്തര്‍പ്രദേശിലെ നോയിഡയും ഗാസിയാബാദും ഉള്‍പ്പെടെ 13 മേഖലകളുമാണ് കര്ഫ്യൂവിന്സമാനമായി അടച്ചിട്ടത്.