വസ്ത്രനിര്‍മ്മാണശാലയില്‍ തീപിടുത്തം; 12 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

വെള്ളി, 11 നവം‌ബര്‍ 2016 (11:10 IST)
യു പിയില്‍ വസ്ത്രനിര്‍മ്മാണശാലയില്‍ തീപിടിത്തത്തിൽ 12 പേർ വെന്തുമരിച്ചു. യു പിയിലെ ഗാസിയാബാദിലെ ശഹീദ് നഗറിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിരവധിപേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പലരുടേയും പരുക്ക് ഗുരുതരമാണ്.
 
അപകട സമയത്ത് ഫാക്ടറിയിൽ ധാരാളം ജോലിക്കാരുണ്ടായിരുന്നു. അഗ്നിശമന സേനയും പൊലീസും  സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തങ്ങള്‍ നടത്തുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക