“ആദ്യാനുഭവം ആരെങ്കിലും മറക്കുമോ?”- പരാമര്‍ശം മധ്യപ്രദേശ് മന്ത്രിയുടെ കസേര തെറിപ്പിച്ചു
ബുധന്‍, 17 ഏപ്രില്‍ 2013 (17:40 IST)
PRO
PRO
പൊതുവേദിയില്‍ സ്ത്രീകളെക്കുറിച്ച് അശ്ലീല ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തിലായ മധ്യപ്രദേശ് പട്ടികജാതി-വര്‍ഗ-ഗിരിജനക്ഷേമ മന്ത്രി വിജയ് ഷാ രാജിവെച്ചു. ജബുവ ജില്ലയില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വേനല്‍ക്കാല ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. ബിജെപി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രി മാപ്പ് പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹം രാജിവയ്ക്കണം എന്ന ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവില്‍ ഇറങ്ങുകയായിരുന്നു.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളാണ് ഷാ നടത്തിയത്. “ജ്യേഷ്ഠത്തി ദിവസവും ജ്യേഷ്ഠന്റെ കൂടെ പോകുന്നതല്ലേ, ഒരു നാള്‍ ജ്യേഷ്ഠന്റെ സഹോദരന്റെ കൂടെ നടക്കാന്‍ വരൂ“ എന്ന് താന്‍ ശിവരാജ് സിംഗ് ചൗഹാന്റെ പത്നിയോട് പറഞ്ഞതായി ഷാ പറഞ്ഞു.
വേനല്‍ക്കാല ക്യാമ്പിനെത്തിയ വിദ്യാര്‍ത്ഥിനികളെ നോക്കി “ആര്‍ക്കെങ്കിലും ആദ്യ ലൈംഗികാനുഭവം മറക്കാനാകുമോ? പെണ്‍കുട്ടികള്‍ക്ക് ഞാന്‍ പറയുന്നത് മനസിലായിക്കാണും“ എന്ന് പറഞ്ഞ് ഷാ ചിരിച്ചു. വേദിയിലിരുന്നവരും സദസ്സില്‍ ഉണ്ടായിരുന്നവരും നെറ്റി ചുളിച്ചെങ്കിലും ഷാ കത്തിക്കയറി.
സംഭവം വിവാദമായതോടെ അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റായി. എന്നാല്‍ സ്വന്തം പാര്‍ട്ടിയും ഒപ്പം കോണ്‍ഗ്രസും രംഗത്തെത്തിയതോടെ അദ്ദേഹത്തിന്റെ കസേര തെറിക്കുകയായിരുന്നു. ബി ജെ പി അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
അശ്ലീല സംഭാഷണങ്ങളുടെ പേരില്‍ ഷാ മുന്‍പും ആരോപണ വിധേയനായിട്ടുണ്ട്. തന്റെ പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും സ്ത്രീകളെ താന്‍ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.