‘മോഡിയെ പ്രധാനമന്ത്രിയാക്കില്ല, ചായക്കടയിട്ടു കൊടുക്കാം‘

വെള്ളി, 17 ജനുവരി 2014 (13:01 IST)
PTI
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് നാളുകള്‍മാത്രം ശേഷിക്കവേ കോണ്‍ഗ്രസ്- ബിജെപി നേതാക്കള്‍ തമ്മില്‍ വ്യക്തിപരമായ ആക്ഷേപങ്ങളും മുറുകുന്നു.

നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകില്ലെന്നും വേണമെങ്കില്‍ ചായക്കട ഇട്ടുകൊടുക്കാമെന്നും കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

എഐസിസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മണി ശങ്കര്‍ അയ്യര്‍. മോഡിക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ ഒരിക്കലും സാധിക്കില്ലെന്നും ആവശ്യമുണ്ടെങ്കില്‍ മോഡിക്ക് ഒരു ചായക്കട ഇട്ട് തരാന്‍ തയ്യാറാണെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

ഒരു ചായ വില്‍പ്പനക്കാരന് ഒരിക്കലും പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വള്‍ പറഞ്ഞിരുന്നത് വിവാദമായിരുന്നു.

വെബ്ദുനിയ വായിക്കുക